07:36pm 06 November 2026
NEWS
ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ സന്ദർശിച്ചു.
19/02/2025  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ  സന്ദർശിച്ചു.

ഹിമാചൽപ്രദേശ്  സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.നിയമസഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പീക്കറുമായി വിശദമായി ചർച്ച ചെയ്തു.ഇരു സഭകളുടെയും നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു.ഈ കൂടിക്കാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമായി എന്ന് സ്പീക്കർപറഞ്ഞു.സന്ദർശനത്തിന് എത്തിയ ഹിമാചൽപ്രദേശ് നിയമസഭാ സംഘത്തിനെ സ്പീക്കർ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img